ഇപ്പോഴും....
*************
ശാരദവാനിലെ താരങ്ങളങ്ങിങ്ങു
കണ്ണുകള്‍ചിമ്മുമീ രാത്രി
പാലൊളിതിങ്കള്ക്കുടം വീണു പൂനിലാ-
പ്പാലൊഴുകുന്നൊരീ രാത്രീ
ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്
കാതോര്‍ത്തിരിക്കുന്നു..ഞാന്‍
ഇമ പൂട്ടാതിരിക്കുന്നു...
(ശാരദവാനിലെ......)
ഉള്ളില്‍ ലഹരിയാര്‍ന്നുന്മാദമായ് കിളി-
പഞ്ചമം പാടിയതില്ല
കളകള നാദമുയര്‍ത്തിയൊരു കാട്ടു-
ചോലയുമൊഴുകിയതില്ലാ.....
(ശാരദ വാനിലെ...)
ഉദയ സൂര്യന് മല മുകളില്‍ കരേറുവ-
നിനിയും നേരമായില്ല,
പൂവിന്നിതളില്‍ തുഷാര ബിന്ദുക്കള്‍
വെണ് മുത്തായി മാറിയതില്ല
(ശാരദവാനിലെ...)
നീലക്കടല്‍ത്തിരമാലകള്‍ തീരത്തെ
വാരിപ്പുണര്‍ന്നതുമില്ല
ആഷാഡമേഘങ്ങള്‍ പൊന്നുഷ:സന്ധ്യയ്ക്കായ്
വര്‍ണ്ണങ്ങള്‍ചാലിച്ചതില്ല....
ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്
കാതോര്‍ത്തിരിക്കുന്നു..ഞാ-
നിപ്പോഴും കാതോര്‍ത്തിരിക്കുന്നു.....
Hallo
ReplyDeleteകൊള്ളാം..നന്നായി.
ReplyDeleteഇതു പാട്ട് ആണോ?
ഭാവുകങ്ങള്‍ നേരുന്നു..
www.ettavattam.blogspot.com
ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്
ReplyDeleteകാതോര്‍ത്തിരിക്കുന്നു..ഞാന്‍
ഇമ പൂട്ടാതിരിക്കുന്നു...വരാനും വായിക്കാനും താമസിച്ചതിൽ ക്ഷമ.... ഉൾക്കാമ്പിൽ പതിയിരിക്കുന്ന അർത്ഥം മനസ്സിലായ നല്ല രചൻ എല്ലാ ഭാവുകങ്ങളും....