Sunday, November 20, 2011

അമ്മ

അമ്മ
ആദ്യമായ് ചൊല്ലിയ നാമം -അമ്മ
ആനന്ദ ദായക നാമം
ആരിലും സ്നേഹം വളര്‍ത്തും -നിത്യം
ആശ്രയ കേദാരമമ്മ
നല്ലത് ചൊല്ലിത്തരുന്ന -പൂര്‍ണ്ണ
നന്മയണെന്നുമെന്നമ്മ
ത്യാഗനിധി യാണ് ,വീട്ടിനെന്നും
ഐശ്വര്യ ദാതാവെന്നമ്മ
*** *** ***

4 comments:

  1. ഈ കവിതകളാണോ മുതിര്‍ന്നവര്‍ക്കുമാത്രമാണെന്ന് പറഞ്ഞത്? എല്ലാവര്‍ക്കുമായി തുറന്ന് കൊടുക്കൂ..

    ReplyDelete
  2. അടക്കമുള്ള കുട്ടിക്കവിതകളുടെ കെട്ടുകള്‍ തന്നെയുണ്ടല്ലോ.....
    പലതിലും.. പലകുറി കണ്ട വിഷയങ്ങള്‍ തന്നെയെങ്കിലും...
    സ്വന്തം അമ്മയെ കുറിച്ചും സ്വന്തം വീട്ടു മുറ്റത്തെ പൂക്കളെ കുറിച്ചും അവനവനും വേണ്ടേ എഴുതുക..അല്ലെ.. :))
    ഇനിയും എഴുതൂ വിഷയ വൈവിധ്യങ്ങളെ തിരഞ്ഞു പിടിക്കൂ... എല്ലാ ആശംസകളും....
    ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്നോഴിവാക്കാന്‍ ശ്രമിക്കൂ...

    ReplyDelete
  3. അമ്മയ്ക്ക് പകരംവെക്കാന്‍ ഒന്നുമില്ല ഈ ഭൂലോകത്തില്‍ .ആശംസകള്‍

    ReplyDelete