അമ്മ
ആദ്യമായ് ചൊല്ലിയ നാമം -അമ്മ
ആനന്ദ ദായക നാമം
ആരിലും സ്നേഹം വളര്‍ത്തും -നിത്യം
ആശ്രയ കേദാരമമ്മ
നല്ലത് ചൊല്ലിത്തരുന്ന -പൂര്‍ണ്ണ
നന്മയണെന്നുമെന്നമ്മ
ത്യാഗനിധി യാണ് ,വീട്ടിനെന്നും
ഐശ്വര്യ ദാതാവെന്നമ്മ
*** *** ***
ന ന വു ക ള്‍
Sunday, November 20, 2011
Tuesday, October 11, 2011
കുട്ടിക്കവിതകള്‍
പേര് ചൊല്ലാമോ?
ഇന്നെന്റെ മുറ്റത്തു പൂവിരിഞ്ഞു
വെള്ളനിറമുള്ള പൂ ,ഒരെണ്ണം
നല്ല സുഗന്ധവും കുഞ്ഞിതളും
എന്താണതിന്‍ പേര് ചൊല്ലിടാമോ?
Saturday, October 8, 2011
പൂമ്പാറ്റ...
പൂമ്പാറ്റ... .
*********
പുള്ളിയുടുപ്പൊ-
ന്നിട്ടുവരുന്നൊരു
കള്ളിപ്പെണ്ണേ,പൂമ്പാറ്റേ
നിന്നോടിഷ്ടം
കൂടാനെത്ര
കിന്നാരം ഞാന്‍
ചൊല്ലേണം...?
*************
*********
പുള്ളിയുടുപ്പൊ-
ന്നിട്ടുവരുന്നൊരു
കള്ളിപ്പെണ്ണേ,പൂമ്പാറ്റേ
നിന്നോടിഷ്ടം
കൂടാനെത്ര
കിന്നാരം ഞാന്‍
ചൊല്ലേണം...?
*************
Tuesday, October 4, 2011
കുട്ടിക്കവിതകള്‍
കണ്ണാടി.
*********
ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ടെന്ന്
ചൊല്ലിയതാരാണ്?
തെക്കേക്കടവിലെ
കണ്ണാടി വില്‍പന-
ക്കാരന്റെ ശത്രുവാണേ.
*********
ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ടെന്ന്
ചൊല്ലിയതാരാണ്?
തെക്കേക്കടവിലെ
കണ്ണാടി വില്‍പന-
ക്കാരന്റെ ശത്രുവാണേ.
കുട്ടിക്കവിതകള്‍
പഠനം
************
'കിട്ടേണ്ടത് കിട്ടിയാലേ
കുട്ടികള്‍ പഠിക്കൂ'
വെറ്റില മുറുക്കിത്തുപ്പി
മുത്തശ്ശി പറഞ്ഞു.
************
'കിട്ടേണ്ടത് കിട്ടിയാലേ
കുട്ടികള്‍ പഠിക്കൂ'
വെറ്റില മുറുക്കിത്തുപ്പി
മുത്തശ്ശി പറഞ്ഞു.
കുട്ടിക്കവിതകള്‍
എളുപ്പം
*******
എളുപ്പമാണു കിണറ്റില്‍
എടുത്തു ചാടിടാനായ്
തിരിച്ചു കേറുവാനോ
എളുപ്പമല്ലെന്നറിയൂ
*******
എളുപ്പമാണു കിണറ്റില്‍
എടുത്തു ചാടിടാനായ്
തിരിച്ചു കേറുവാനോ
എളുപ്പമല്ലെന്നറിയൂ
കുട്ടിക്കവിതകള്‍
ബുദ്ധിമാന്‍
***********
രണ്ടു തവള വെള്ളം തേടി
തെണ്ടി നടന്നെങ്ങും
ഒടുവിലൊരു കിണറിനുള്ളില്‍
കുറച്ചു വെള്ളം കണ്ടു;
ഒരുത്തനോതി,'ഭാഗ്യം! നമു-
ക്കെടുത്തു ചാടിയാലോ?'
അപരന്‍ ചൊല്ലി 'അരുത്, പിന്നെ
തിരിച്ചു കേറാന്‍ വയ്യ'
ബുദ്ധിയുള്ള കൂട്ടുകാരന്‍
ചൊന്ന വാക്കു കേട്ട്
കിണറ്റില്‍ ചാടാന്‍ മെനക്കെടാതെ
തിരിച്ചു പോയി രണ്ടും.
***********
രണ്ടു തവള വെള്ളം തേടി
തെണ്ടി നടന്നെങ്ങും
ഒടുവിലൊരു കിണറിനുള്ളില്‍
കുറച്ചു വെള്ളം കണ്ടു;
ഒരുത്തനോതി,'ഭാഗ്യം! നമു-
ക്കെടുത്തു ചാടിയാലോ?'
അപരന്‍ ചൊല്ലി 'അരുത്, പിന്നെ
തിരിച്ചു കേറാന്‍ വയ്യ'
ബുദ്ധിയുള്ള കൂട്ടുകാരന്‍
ചൊന്ന വാക്കു കേട്ട്
കിണറ്റില്‍ ചാടാന്‍ മെനക്കെടാതെ
തിരിച്ചു പോയി രണ്ടും.
Subscribe to:
Posts (Atom)